കുടകിലെ റസിഡൻഷ്യൽ സ്‌കൂളിൽ തീപിടിത്തം; ഏഴ് വയസുകാരൻ മരിച്ചു, 29 കുട്ടികളെ രക്ഷപ്പെടുത്തി
Oct 9, 2025, 15:04 IST

കർണാടകയിലെ റസിഡൻഷ്യൽ സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. കുടക് ജില്ലയിലെ മടിക്കേരിയിൽ പ്രവർത്തിക്കുന്ന ഹർ മന്ദിർ റസിഡൻഷ്യൽ സ്‌കൂളിലാണ് തീപിടിത്തമുണ്ടായത്
ഇന്ന് പുലർച്ചെയാണ് സംഭവം. ഏഴ് വയസുകാരനാണ് മരിച്ചത്. ഇവിടെ താമസിച്ചിരുന്ന 29 വിദ്യാർഥികളെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ചെട്ടിമാണി സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാർഥി പുഷ്പക് ആണ് മരിച്ചത്
മടിക്കേരി ഫയർ സ്റ്റേഷനിൽ നിന്നെത്തിയ അഗ്നിശമനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.