സൽമാൻ ഖാന്റെ ജിം ഫ്രാഞ്ചൈസിയിൽ തീപിടിത്തം; വൻ ദുരന്തം ഒഴിവായി
Aug 21, 2026, 14:55 IST
ന്യൂഡൽഹി: ബോളിവുഡ് താരം സൽമാൻ ഖാന്റെ ഉടമസ്ഥതയിലുള്ള 'SK-27' ജിം ഫ്രാഞ്ചൈസിയിൽ വൻ തീപിടിത്തം. ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ്-1 എം ബ്ലോക്ക് മാർക്കറ്റിൽ പ്രവർത്തിക്കുന്ന ജിമ്മിന്റെ ഒന്നാം നിലയിലാണ് വ്യാഴാഴ്ച രാത്രി 10:15 ഓടെ അപകടമുണ്ടായത്.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ലോക്കൽ പോലീസും ജീവനക്കാരും ചേർന്ന് ജിമ്മിലുണ്ടായിരുന്ന ആളുകളെ സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ഏറെ പരിശ്രമിച്ചാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
