മഹാരാഷ്ട്രയിൽ കെട്ടിടത്തിൽ തീപിടിത്തം; രണ്ട് കുട്ടികളടക്കം ഏഴ് പേർ മരിച്ചു

sambaji

മഹാരാഷ്ട്രയിൽ ഛത്രപതി സംഭാജി നഗറിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികളടക്കം ഏഴ് പേർ മരിച്ചു. മൂന്ന് സ്ത്രീകളും രണ്ട് പുരുഷൻമാരും രണ്ട് കുട്ടികളുമാണ് മരിച്ചത്. പുലർച്ചെ നാല് മണിയോടെ നഗറിലെ തയ്യൽക്കടയിൽ തീപിടിത്തമുണ്ടാകുകയായിരുന്നു

അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചെങ്കിലും ഏഴ് പേരും മരിച്ചിരുന്നു. കെട്ടിടത്തിന്റെ താഴെ നിലയിലുള്ള തയ്യൽക്കടയിലാണ് തീപിടിത്തമുണ്ടായത്. ഒന്നാം നിലയിൽ താമസിച്ചിരുന്നവരാണ് മരിച്ചത്

താമസസ്ഥലത്തേക്ക് തീ പടർന്നില്ലെങ്കിലും പുക ശ്വസിച്ചതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണ്.
 

Share this story