ഡൽഹി മാൽവിയ നഗറിലെ തീപിടിത്തം; മരണസംഖ്യ ഇരുപതായി ഉയർന്നു

Delhi

ഡൽഹിയിൽ റസ്റ്റോറന്‍റിന് തീപിടിച്ച് 20 പേർ വെന്തുമരിച്ചു. ഡൽഹി മാൽവിയ നഗറിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണ്. കൊല്ലപ്പെട്ടവരിൽ വിദേശികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൗത്ത് ഡൽഹിയിലെ ഹൗസ് റാണി പരിസരത്ത് സ്ഥിതി ചെയ്യുന്ന ബഹുനില ലെമൺ ഗ്രീൻ റസ്റ്റോറന്‍റിലാണ് തീപിടിത്തം ഉണ്ടായത്.


രാവിലെ 9:45 ഓടെയാണ് തീപിടിത്തം റിപ്പോർട്ട് ചെയ്തത്. തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. സിഎടിഎസ് ആംബുലൻസുകളുടെ സഹായത്തോടെ 37 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.ഡൽഹി ഫയർ സർവീസസിന്‍റെ കണക്കനുസരിച്ച്, റസ്റ്റോറന്‍റിന്‍റെ ബേസ്മെന്‍റിൽ നിന്ന് ആദ്യം മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.


തീ നിയന്ത്രണവിധേയമാക്കിയെങ്കിലും, കെട്ടിടത്തിൽ അവശേഷിക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന് അധികൃതർ പരിശോധിക്കുന്നതിനാൽ തിരച്ചിൽ സജീവമായി തുടരുകയാണ്.

Tags

Share this story