മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; ആറ് നിലകളിലേക്ക് തീ പടർന്നു

mumbai

മുംബൈയിലെ ഡോംബിവ്‌ലിയിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ആറ് നിലകളിലേക്ക് തീ പടർന്നു. നിരവധി അഗ്നിശമന യൂണിറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. കെട്ടിടത്തിനുള്ളിലെ ആളുകളെ സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ട്. ആർക്കും പരുക്കുകളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കെട്ടിടത്തിൽ തീപടർന്നത്. കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ആദ്യത്തെ മൂന്ന് നിലകളിൽ മാത്രമാണ് നിലവിൽ ആളുകൾ താമസിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.
 

Share this story