നവി മുംബൈയിലെ അപ്പാർട്ട്‌മെന്റിൽ തീപിടിത്തം; മൂന്ന് മലയാളികളടക്കം ആറ് പേർ മരിച്ചു

navi mumbai

നവി മുംബൈയിലെ വാഷിയിൽ അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികളടക്കം ആറ് പേർ മരിച്ചു. പത്ത് പേർക്ക് പരുക്കേറ്റു. വാഷിയിലെ സെക്ടർ 17ലെ എംജി കോംപ്ലക്‌സിലെ റഹേജ റസിഡൻസിയുടെ ബി വിങ്ങിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെ 12.40ഓടെയായിരുന്നു അപകടം

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. സുന്ദർ ബാലകൃഷ്ണൻ(44), പൂജ രാജൻ(39), മകൾ വേദിക(6), എന്നിവരാണ് മരിച്ച മലയാളികൾ. തിരുവനന്തപുരം സ്വദേശികളാണ് ഇവർ. അപ്പാർട്ട്‌മെന്റിന്റെ 10, 11, 12 നിലകളിലാണ് തീപിടിത്തമുണ്ടായത്. ഇത് മുകൾ നിലയിലേക്കും പടരുകയായിരുന്നു

പുലർച്ചെ നാല് മണിയോടെയാണ് തീയണക്കാനായത്. മരിച്ച പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച മുംബൈയിലെ കഫെ പരേഡ് മേഖലയിലുണ്ടായ തീപിടിത്തത്തിൽ 15 വയസുകാരൻ മരിച്ചിരുന്നു.

Tags

Share this story