പാർലമെന്റിന് സമീപമുള്ള നോർത്ത് ബ്ലോക്കിൽ തീപിടിത്തം; കറുത്ത പുക ഉയർന്നു: തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
Oct 26, 2026, 12:23 IST
ന്യൂഡൽഹി: ഡൽഹിയിലെ പാർലമെന്‍റിന് സമീപത്തെ ഭരണസിരാകേന്ദ്രമായ സെൻട്രൽ സെക്രട്ടേറിയറ്റിന്‍റെ നോർത്ത് ബ്ലോക്കിൽ തീപിടിത്തം. കെട്ടിടത്തിൽ നിന്ന് കനത്ത പുക ഉയർന്നു. ആളപായമില്ല. തിങ്കളാഴ്ച രാവിലെ 11.15ഓടെയാണ് സംഭവം.
വിവരമറിഞ്ഞ് ആറ് അഗ്നിരക്ഷാസേന യൂണിറ്റുകൾ സ്ഥലത്തെത്തി. കെട്ടിടത്തിനകത്ത് നടക്കുന്ന അറ്റകുറ്റപ്പണികൾ കാരണമാകാം തീപിടിത്തം ഉണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയം, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവ പ്രവർത്തിക്കുന്നത് നോർത്ത് ബ്ലോക്കിലാണ്.
