ടാറ്റാ നഗർ-എറണാകുളം സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിൽ തീപിടിത്തം; രണ്ട് എസി കോച്ചുകൾ കത്തി, ഒരു മരണം

tata

ടാറ്റാ നഗർ-എറണാകുളം എക്‌സ്പ്രസ് ട്രെയിനിൽ തീപിടിത്തം. രണ്ട് എ സി കോച്ചുകൾ പൂർണമായി കത്തിനശിച്ചു. ബി-1, എം-2 കോച്ചുകളാണ് കത്തിയത്. കോച്ചുകളിലുണ്ടായിരുന്ന 158 യാത്രക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഒരാൾ മരിച്ചതായാണ് റിപ്പോർട്ട്. 

ട്രെയിൻ ആന്ധ്രയിലെ അനകാപ്പള്ളി ജില്ലയിലെ യെലമഞ്ചലി സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് തീപിടിത്തമുണ്ടായത്. 18189 നമ്പർ ടാറ്റാ നഗർ-എറണാകുളം സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകളിലാണ് ഇന്ന് പുലർച്ചെ തീപിടിത്തമുണ്ടായത്.

തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ റെയിൽവേ ഉദ്യോഗസ്ഥർ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീപിടിച്ച രണ്ട് കോച്ചുകളും ട്രെയിനിൽ നിന്ന് വേർപെടുത്തി. അപകടത്തിന്റെ കാരണം അറിവായിട്ടില്ല
 

Tags

Share this story