പഞ്ചാബിലെ സൈനിക കേന്ദ്രത്തിൽ വെടിവെപ്പ്; നാല് സൈനികർ കൊല്ലപ്പെട്ടു

army
പഞ്ചാബിലെ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ നാല് സൈനികർ കൊല്ലപ്പെട്ടു. ബത്തിൻഡ മിലിട്ടറി സ്റ്റേഷനിൽ പുലർച്ചെയാണ് വെടിവെപ്പുണ്ടായത്. സൈന്യം പ്രദേശം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. മിലിട്ടറി സ്‌റ്റേഷനിൽ നടന്നത് ഭീകരാക്രമണം അല്ലെന്നാണ് ബട്ടിൻഡ എസ് പി പ്രതികരിച്ചത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
 

Share this story