മണിപ്പൂരിൽ പൊലീസിനു നേരെ വെടിവയ്പ്പ്; ഏറ്റുമുട്ടൽ തുടരുന്നു

Manipure
ചുരാചന്ദ്പുർ: മണിപ്പൂരിലെ മോറേയിൽ പൊലീസ് കമാൻഡോകൾക്ക് നേരെ വെടിയുതിർത്ത് അജ്ഞാത സംഘം. ശനിയാഴ്ച വൈകിട്ട് 3.50 ഓടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. മോറേയിലേക്ക് സഞ്ചരിച്ചിരുന്ന പൊലീസ് കമാൻഡോകളുടെ വാഹനത്തിനു നേരെയാണ് തോക്കുകളേന്തിയെത്തിയ അജ്ഞാത സംഘംനിറയൊഴിച്ചത്. ഒരു പൊലീസുകാരന് പരുക്കേറ്റിട്ടുണ്ട്. ഇയാൾക്ക് ചികിത്സ ലഭ്യമാക്കി. മോറേയിൽ രണ്ടു വീടുകൾക്ക് അജ്ഞാതർ തീയിട്ടതായും റിപ്പോർട്ടുകളുണ്ട്.

Share this story