അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടത്തുന്ന രാമ വിഗ്രഹത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

അയോധ്യയിൽ 22ന് പ്രാണപ്രതിഷ്ഠ നടത്തുന്ന രാമവിഗ്രഹം ക്ഷേത്രത്തിൽ സ്ഥാപിച്ചു. ഗർഭഗൃഹതത്തിൽ വിഗ്രഹം സ്ഥാപിച്ച് പഞ്ചാംഗവിധി പൂജകൾ നടത്തി. കൃഷ്ണശിലയിൽ നിർമിച്ച രാംലല്ല വിഗ്രഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിഗ്രഹത്തിന്റെ മുഖം തുണി കൊണ്ട് മറിച്ചിട്ടുണ്ട്. പ്രതിഷ്ഠാ ദിനത്തിൽ പൂജകൾക്ക് ശേഷമേ വിഗ്രഹം അനാവരണം ചെയ്യുകയുള്ളു

മൈസൂരുവിലെ ശിൽപി അരുൺ യോഗിരാജാണ് വിഗ്രഹത്തിന്റെ നിർമാണം നടത്തിയത്. 51 ഇഞ്ച് ഉയരമുള്ള വിഗ്രഹം ശ്രീരാമന്റെ അഞ്ച് വയസ് പ്രായമുള്ള രൂപമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് വിഗ്രഹം ശ്രീകോവിലിൽ എത്തിച്ചത്. ശ്രീകോവിലിന് ചുറ്റും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്


 

Share this story