കാശ്മീരിൽ മിന്നൽ പ്രളയം: അഞ്ച് പേർ മരിച്ചു; റോഡ് ഗതാഗതം തടസ്സപ്പെട്ടു

ജമ്മു കാശ്മീരിൽ മിന്നൽ പ്രളയത്തിൽ അഞ്ച് പേർ മരിച്ചു. കുപ്‌വാര ജില്ലയിലാണ് മിന്നൽ പ്രളയമുണ്ടായത്. ദോഡ, റിയാസി, കിഷ്ത്വർ, റംബാൻ, ബാരാമുള്ള തുടങ്ങിയ മലയോര ജില്ലകളിൽ കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായി. പല ഭാഗങ്ങളിലും തുടർച്ചയായി മഴ പെയ്യുന്നതിനാൽ കാശ്മീർ താഴ്‌വരയിലുള്ള സ്‌കൂളുകൾ അടച്ചിടാൻ തീരുമാനിച്ചു

പലയിടത്തും മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു. കുപ്‌വാര-സോപൂർ ദേശീയപാത അടച്ചു. അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.  

ശ്രീനഗർ-ജമ്മു ദേശീയ പാത കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. കുപ്വാരയിലെ പൊഹ്റു ജില്ലയിൽ ഇന്നലെ അധികൃതർ അപകട മുന്നറിയിപ്പ് നൽകിയിരുന്നു.

Share this story