രാമനാഥപുരത്ത് കാർ അപകടത്തിൽ നാല് ശബരിമല തീർഥാടകരടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം

acc

തമിഴ്‌നാട് രാമനാഥപുരത്തുണ്ടായ കാർ അപകടത്തിൽ നാല് ശബരിമല തീർഥാടകരടക്കം അഞ്ച് പേർ മരിച്ചു. ആന്ധ്ര സ്വദേശികളാണ് മരിച്ചത്. ശബരിമല ദർശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അന്ത്യം. 

കീഴക്കരയിൽ നിന്നുള്ള ഡ്രൈവർ മുഷ്താഖ് അഹമ്മദ്, ആന്ധ്രയിൽ നിന്നുള്ള രാമചന്ദ്ര റാവു, അപ്പാരാവു നായിഡു, ബണ്ടാരു ചന്ദ്രറാവു, രാമർ എന്നിവരാണ് മരിച്ചത്. റോഡിന് സമീപം കാർ നിർത്തിയിട്ട് ഉറങ്ങുകയായിരുന്നു ഇവർ

രാമനാഥപുരം സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ആയ്യപ്പ തീർഥാടകരുടെ കാറിൽ ഇടിക്കുകയായിരുന്നു. രാമേശ്വരം ദർശനത്തിനായാണ് ഇവർ രാമനാഥപുരത്ത് എത്തിയത്. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരുക്കേറ്റു
 

Tags

Share this story