കാൺപൂരിൽ കുടിലിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു
Sun, 12 Mar 2023

കാൺപൂരിലെ ദോഹാതിൽ കുടിലിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു. ഹർമൗ ബഞ്ജരദേര ഗ്രാമത്തിലാണ് സംഭവം. സതീഷ് കുമാർ, ഭാര്യ കാജൽ, മൂന്ന് കുട്ടികൾ എന്നിവരാണ് മരിച്ചത്. ഉറങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കുടുംബത്തെ രക്ഷിക്കാനായില്ല. സതീഷിന്റെ മാതാവിന് അപകടത്തിൽ പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു