കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കെ അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

Dead

ലഖ്‌നൗ: ഉത്തർപ്രദേശ് ലഖ്‌നൗവിൽ കാർട്ടൂൺ കണ്ടുകൊണ്ടിരിക്കെ അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ഉത്തർപ്രദേശിലെ അന്റോഹ ജില്ലയിലെ ഹസൻപൂർ കോട്‌വാലിയിലെ ഹതായ്‌ഖേഡയിലാണ് ദാരുണ സംഭവം. അമ്മയുടെ അടുത്ത് കിടന്ന് ഫോണിൽ കാർട്ടൂൺ കാണുകയായിരുന്നു അഞ്ചുവയസുകാരിയായ കാമിനി.

എന്നാൽ പൊടുന്നനെ ഫോൺ കുട്ടിയുടെ കൈയിൽ നിന്ന് വീഴും കാമിനി അബോധാവസ്ഥയിലാകുകയും ചെയ്തു. തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഹസൻപൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പ്രാഥമിക നിഗമനത്തിലെത്തി. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് വിട്ടുനൽകാൻ മാതാപിതാക്കൾ വിസമ്മതിച്ചു. പോസ്റ്റുമോർട്ടം നടത്തിയാൽ മാത്രമേ മരണകാരണം സംബന്ധിച്ച് നടത്തിയ വ്യക്തത ഉണ്ടാകൂ എന്ന് അന്റോഹ ചീഫ് മെഡിക്കൽ ഓഫീസർ സത്യപാൽ സിംഗ് പറഞ്ഞു.

പ്രദേശത്ത് നിരവധി യുവതി യുവാക്കള്‍ ഇത്തരത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിട്ടുണ്ടെന്നും സത്യപാല്‍ കൂട്ടിച്ചേര്‍ത്തു.ശൈത്യകാലം ആയതിനാല്‍ ഹൃദയാഘാതം സാധാരണമാണ്. ഓക്‌സിജന്റെ അളവും രക്തസമ്മര്‍ദ്ദവും കുറയുന്നു. ഇത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് സീനിയര്‍ ഫിസിഷ്യന്‍ രാഹുല്‍ ബിഷ്‌നോയ് പറഞ്ഞു.

Share this story