മധ്യപ്രദേശിൽ സർക്കാർ സ്‌കൂളിൽ ഭക്ഷ്യവിഷബാധ; 58 കുട്ടികൾ ആശുപത്രിയിൽ

food

മധ്യപ്രദേശ് രേവ ജില്ലയിലെ സർക്കാർ സ്‌കൂളിൽ ഭക്ഷ്യവിഷബാധ. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ വിതരണം ചെയ്ത ഭക്ഷണം കഴിച്ച വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട 58 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2 പേരുടെ നില ഗുരുതരമാണ്.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പാദ്രി ഗ്രാമത്തിലെ സർക്കാർ സ്‌കൂളിൽ പതാക ഉയർത്തൽ ചടങ്ങിന് ശേഷം ഭക്ഷണം ഒരുക്കിയിരുന്നു. പൂരിയും സലാഡും ലഡ്ഡൂവുമാണ് വിദ്യാർഥികൾക്ക് വിളമ്പിയത്. ഭക്ഷണം കഴിച്ചയുടൻ പലർക്കും അസ്വസ്ഥത തോന്നിത്തുടങ്ങി.

വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട വിദ്യാർഥികളെ ഉടൻ പ്രാദേശിക കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. പെൺകുട്ടികളിൽ രണ്ട് പേരുടെ നില വഷളായതിനെ തുടർന്ന് രേവയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Share this story