ചിക്കൻ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധ; 19കാരൻ മരിച്ചു

Shavarma

മുംബൈയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 19കാരൻ മരിച്ചു. പ്രതമേഷ് ഭോക്‌സെ എന്ന യുവാവാണ് മരിച്ചത്. ചിക്കൻ ഷവർമയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. അഞ്ച് പേർ അവശതകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. മൻഖുർദിലെ മഹാരാഷ്ട്ര നഗർ ഏരിയയിലാണ് സംഭവം

മെയ് 3നാണ് പ്രതമേഷ് സുഹൃത്തുക്കൾക്കൊപ്പം ചിക്കൻ ഷവർമ കഴിച്ചത്. പിറ്റേന്ന് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടു. വൈകിട്ടായിട്ടും ഛർദി നിലയ്ക്കാത്തതിനാൽ മാതാപിതാക്കൾ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി. 

വൈകിട്ടായപ്പോഴേക്കും വയറിളക്കവും ആരംഭിച്ചു. ഇതോടെ പരേലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് യുവാവിന്റെ നില ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. കടയുടമകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

Share this story