വിവാഹത്തിന് നിർബന്ധിച്ചു; 17കാരിയെ കഴുത്തറുത്ത് കൊന്ന് കുഴിച്ചുമൂടിയ സൈനികൻ അറസ്റ്റിൽ

police

വിവാഹത്തിന് നിർബന്ധിച്ച പ്രായപൂർത്തിയാകാത്ത പെൺസുഹൃത്തിനെ സൈനികൻ കഴുത്തറുത്ത് കൊന്ന് കുഴിച്ചുമൂടി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ദീപക് എന്ന സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു

ദീപക് മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് അറിഞ്ഞതോടെയാണ് കാമുകിയായ 17കാരി തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതേ തുടർന്നാണ് പെൺകുട്ടിയെ സൈനികൻ കൊലപ്പെടുത്തിയത്. 

നവംബർ 15ന് പെൺകുട്ടിയുടെ മൃതദേഹം പുഴവക്കിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പെൺകുട്ടിയെ ദീപക് ബൈക്കിൽ കൂട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസിന് ലഭിച്ചിരുന്നു.
 

Tags

Share this story