വിദേശ പ്രതിനിധികളോട് പ്രതിപക്ഷ നേതാവിനെ കാണരുതെന്ന് നിർദേശം; കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി
കേന്ദ്ര സർക്കാരിന് എതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ന്യൂഡൽഹിയിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ലോക്സഭാ പ്രതിപക്ഷ നേതാവിനെ വിദേശ പ്രമുഖർക്ക് കാണാൻ അനുവദിക്കുന്ന പാരമ്പര്യം മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം പാലിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
വിദേശ പ്രതിനിധികളോട് പ്രതിപക്ഷ നേതാവിനെ കാണരുത് എന്ന് സർക്കാർ നിർദേശം നൽകി. താൻ വിദേശത്ത് പോകുമ്പോഴും കൂടിക്കാഴ്ച നടത്തരുത് എന്ന് സർക്കാർ ആവശ്യപ്പെട്ടു. കൂടിക്കാഴ്ച നടത്തരുതെന്ന് സർക്കാർ ആവശ്യപ്പെട്ടതായി വിദേശ പ്രതിനിധികൾ പറഞ്ഞു.
കേന്ദ്ര സർക്കാർ കീഴ് വഴക്കങ്ങൾ ലംഘിക്കുകയാണ്. നരേന്ദ്ര മോദിയുടെ അരക്ഷിതത്വമാണ് ഇതിന് പിന്നിലെന്നും രാഹുൽ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ആരോപണത്തെ പിന്തുണച്ച് ശശി തരൂർ എംപിയും രംഗത്തുവന്നു. വിഷയത്തിൽ കേന്ദ്രം പ്രതികരിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.
