ഹരിയാനയിലെ റോഡിലൂടെ നഗ്നനായി ഓടി വിദേശ പൗരൻ; പിന്നാലെ അറസ്റ്റ്

arrest

ഹരിയാനയിൽ റോഡിലൂടെ നഗ്നനായി ഓടിയ വിദേശ പൗരൻ അറസ്റ്റിൽ. ഗുരുഗ്രാമിലെ റോഡിലൂടെ വസ്ത്രമില്ലാതെ ഓടിയ നൈജീരിയൻ സ്വദേശിയാണ് പിടിയിലായത്. പ്രതിയെ സെക്ടർ 10ലെ സിവിൽ ആശുപത്രിയിൽ ഹാജരാക്കി വൈദ്യ പരിശോധനക്ക് വിധേയമാക്കി

പ്രതിയുടെ മാനസിക നില സാധാരണസ്ഥിതിയിലാണെങ്കിൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് ഇയാൾ സെക്ടർ 69ലെ തുലിപ് ചൗക്കിലെ റോഡിന് നടുവിലൂടെ നഗ്നനായി ഓടിയത്. ഇതേ തുടർന്ന് ഗതാഗതവും അൽപ്പനേരത്തേക്ക് സ്തംഭിച്ചിരുന്നു. 

ഗ്രാമത്തിലേക്ക് ഓടിക്കയറിയ ഇയാളെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിടുകയായിരുന്നു. പിന്നാലെ പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
 

Share this story