തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ വിദേശ ശക്തികൾ ശ്രമിക്കുന്നുവെന്ന് നരേന്ദ്രമോദി

modi

ചില വിദേശ ശക്തികൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ വികസിത രാജ്യമാകാതിരിക്കാൻ ചിലർ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾ ഇത് ചെറുത്ത് തോൽപ്പിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. 

്അഹമ്മദാബാദ് നിഷാൻ സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മോദി. വോട്ട് ബാങ്കായി വെക്കാനുള്ള ശ്രമത്തെ മുസ്ലീങ്ങൾ നേരിടണം. ഇന്ത്യയിലെ മുസ്ലീങ്ങൾ ആത്മപരിശോധന നടത്തണം. ഗൾഫ് രാജ്യങ്ങൾ പോലും മാറുന്നത് മുസ്ലീങ്ങൾ കാണണം. ഏകാധിപത്യ നീക്കങ്ങൾ നടത്തിയത് കോൺഗ്രസാണെന്നും മോദി പറഞ്ഞു

പ്രജ്വൽ രേവണ്ണയുടേത് ഹീനമായ കുറ്റകൃത്യമാണ്. പ്രജ്വലിനെതിരെ കടുത്ത നടപടി സ്വീകരിക്കും. ഒരു സമുദായം വോട്ട് ചെയ്യുന്നതുവരെ കോൺഗ്രസ് നടപടിയെടുത്തില്ലെന്നും മോദി വിമർശിച്ചു.
 

Share this story