കാട്ടുതീ, വരൾച്ച, ഉഷ്ണ തരംഗം: ഇന്ത്യയിലെ ഈ ഒൻപത് സംസ്ഥാനങ്ങൾ അപകടത്തിൽ

New

ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് ഉൾപ്പെടെയുള്ള രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങൾ കാലാവസ്ഥാ വ്യതിയാന ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. ലോകത്തിലെ 2,600 സംസ്ഥാനങ്ങളും പ്രദേശങ്ങളും ഉൾക്കൊള്ളുന്ന ക്രോസ് ഡിപൻഡൻസി ഇനിഷ്യേറ്റീവ് (XDI) ആണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

വെള്ളപ്പൊക്കം, കാട്ടുതീ, ഉഷ്ണതരംഗം, കടൽനിരപ്പ് ഉയരൽ തുടങ്ങിയ അപകടസാധ്യതകൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ക്രോസ് ഡിപൻഡൻസി ഇനിഷ്യേറ്റീവിന്റെ റിപ്പോർട്ട് അനുസരിച്ച്, 2050-ൽ, അപകടസാധ്യതയുള്ള 200 പ്രവിശ്യകളിൽ 114 എണ്ണം ഏഷ്യയിൽ നിന്നുള്ളതാണ്. അതിൽ ഇന്ത്യയിലേയും ചൈനയിലേലും സംസ്ഥാനങ്ങൾ കൂടുതലാണ്. 2050-ഓടെ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള സംസ്ഥാനങ്ങൾ ഏതൊക്കെയാണെന്ന് പഠനം പറയുന്നു. 

ലോകത്തെ എട്ട് വ്യത്യസ്ത കാലാവസ്ഥാ അപകടത്തെ കുറിച്ചാണ് പഠനം ശ്രദ്ധകേന്ദ്രീകരിച്ചത്. ഇതിൽ ഒന്നാണ് വെള്ളപ്പൊക്കം. അതോടൊപ്പം ചൂട്, കാട്ടുതീ, മണ്ണിൻറെ ചലനം, കൊടുങ്കാറ്റ്, അതിശൈത്യം എന്നിവയും പാരിസ്ഥിതിക ദുരന്തങ്ങളായി മാറുന്നു.

ഇതിൽ ഏറ്റവും അപകട സാദ്ധ്യത കൂടുതലുള്ള 50 സംസ്ഥാനങ്ങളിൽ 80 ശതമാനവും ചൈന, അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവയാണ്. ചൈന കഴിഞ്ഞാൽ ആദ്യ 50 സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ഒമ്പത് സംസ്ഥാനങ്ങൾ ഉള്ളത് ഇന്ത്യയിലാണ്. ബീഹാർ, ഉത്തർപ്രദേശ്, അസം, രാജസ്ഥാൻ, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, കേരളം എന്നിവ ഇതിൽ ഉൾപ്പെടുന്നു

ലോകമെമ്പാടുമുള്ള നഗരങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു. അമേരിക്കയിലെ ഏറ്റവും സാമ്പത്തികമായി പ്രാധാന്യമുള്ള സംസ്ഥാനങ്ങൾ കാലിഫോർണിയ, ടെക്‌സസ്, ഫ്‌ലോറിഡ എന്നിവ അപകടത്തിലാണ്. കൂടാതെ, പ്രധാനപ്പെട്ട ഏഷ്യൻ സാമ്പത്തിക കേന്ദ്രങ്ങളിൽ ബീജിംഗ്, ജക്കാർത്ത, ഹോ ചി മിൻ സിറ്റി, തായ്വാൻ, മുംബൈ തുടങ്ങിയ നഗരങ്ങളും ഉൾപ്പെടുന്നു. ഒന്നിലധികം പ്രവിശ്യകളും സംസ്ഥാനങ്ങളുമുള്ള മറ്റ് രാജ്യങ്ങളിൽ ബ്രസീൽ, പാകിസ്ഥാൻ, ഇന്തോനേഷ്യ എന്നിവ ഉൾപ്പെടുന്നു. യൂറോപ്പിൽ, ലണ്ടൻ, മിലാൻ, മ്യൂണിക്ക്, വെനീസ് എന്നീ നഗരങ്ങൾ ഉയർന്ന റാങ്കിലുള്ള സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്നു. 

'കാലാവസ്ഥാ വ്യതിയാനം മൂലം തീവ്രമായ സാഹചര്യങ്ങൾ ഉണ്ടായാൽ, ഏറ്റവു കൂടുതൽ അപകടമുണ്ടാവുക ഏഷ്യൻ മേഖലയാണ്. കാലാവസ്ഥാ വ്യതിയാനം വഷളാകുന്നത് തടയുകയും കാലാവസ്ഥാ വർദ്ധനയ്ക്കുള്ള സുസ്ഥിര നിക്ഷേപം തടയുകയും ചെയ്താൽ ഇതിൽ നിന്നും കരകയറാനാകുമെന്ന് എക്‌സ്ഡിഐ സിഇഒ രോഹൻ ഹാംഡന്റെ പ്രസ്താവനയിലൂടെ പറഞ്ഞു.

Share this story