ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ വാഹനം അപകടത്തിൽപ്പെട്ടു

mufti

ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ വാഹനം അപകടത്തിൽപ്പെട്ടു.  കാശ്മീരിലെ അനന്തനാഗിൽ വെച്ചാണ് അപകടമുണ്ടായത്. മെഹ്ബൂബ മുഫ്തി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കും പരുക്കേറ്റിട്ടില്ല. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. അപകടസ്ഥലത്ത് നിന്നുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്


 

Share this story