ജമ്മു കാശ്മീർ മുൻ മന്ത്രിയും ബിജെപി നേതാവുമായ ചൗധരി ലാൽ സിംഗ് കോൺഗ്രസിൽ ചേർന്നു

lal

ജമ്മു കാശ്മീർ മുൻ മന്ത്രിയും ദോഗ്ര സ്വാഭിമാൻ സംഘടന ചെയർമാനുമായ ചൗധരി ലാൽ സിംഗ് കോൺഗ്രസിൽ ചേർന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്ന നേതാവാണ് ചൗധരി ലാൽ സിംഗ്

പിഡിപി-ബിജെപി സർക്കാരിൽ കാശ്മീരിൽ മന്ത്രിയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉധംപൂർ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി ചൗധരി ലാൽ മത്സരിക്കും. സിറ്റിംഗ് എംപി ജിതേന്ദർ സിംഗാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി

2019ൽ ചൗധരി ലാൽ സിംഗ് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഉധംപൂരിൽ നിന്ന് രണ്ട് തവണ എംപിയായ ചൗധരിയുടെ വരവ് കോൺഗ്രസിന് പ്രതീക്ഷയേകുന്നുണ്ട്.
 

Share this story