കർണാടകയിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ ബിജെപിയിൽ നിന്ന് രാജിവെച്ചു
Apr 16, 2023, 10:43 IST

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കർണാടക ബിജെപിക്ക് വൻ തിരിച്ചടി. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ജഗദീഷ് ഷെട്ടർ പാർട്ടി വിട്ടു. ഇന്നലെ രാത്രി കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ധർമേന്ദ്ര പ്രധാൻ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവർ ഷെട്ടറിന്റെ ഹുബ്ബള്ളിയിലെ വീട്ടിലെത്തി അനുനയ ചർച്ച നടത്തിയിരുന്നു. ഇത് പാളിയതോടെയാണ് പാർട്ടിയിൽ നിന്നുള്ള രാജി അദ്ദേഹം പ്രഖ്യാപിച്ചത്. എംഎൽഎ സ്ഥാനം രാജിവെക്കുമെന്നും ഷെട്ടർ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഷെട്ടർ സ്പീക്കർക്ക് കത്ത് നൽകും. വരുന്ന തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് ഷെട്ടറിന്റെ തീരുമാനം.