കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ വീണ്ടും ബിജെപിയിൽ ചേർന്നു

shettar

കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസ് വിട്ട് വീണ്ടും ബിജെപിയിൽ ചേർന്നു. വ്യാഴാഴ്ച ഉച്ചയോടെ പാർട്ടി ഡൽഹി ആസ്ഥാനത്ത് എത്തിയാണ് ഷെട്ടാർ അംഗത്വം എടുത്തത്. ബി എസ് യെദ്യൂരപ്പയും ബിജെപി സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്രയും ചേർന്ന് ഷെട്ടാറിനെ സ്വീകരിച്ചു. 

2023 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ഷെട്ടാർ രാജിവെച്ച് കോൺഗ്രസിലെത്തിയത്. എന്നാൽ കോൺഗ്രസ് പിന്തുണയിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കർണാടകയിലെ ബിജെപി നേതാക്കളും പ്രവർത്തകരും തിരികെ ബിജെപിയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രി ആകുമെന്ന വിശ്വാസത്തിലാണ് വീണ്ടും ബിജെപിയിലേക്ക് വരുന്നതെന്നും ഷെട്ടാർ പറഞ്ഞു.
 

Share this story