കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കുമെന്ന് റിപ്പോർട്ട്

gowda

കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കുമെന്ന് റിപ്പോർട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ഗൗഡ പാർട്ടി വിടാനൊരുങ്ങുന്നത്. 2014 മുതൽ ബാംഗ്ലൂർ നോർത്ത് മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് സദാനന്ദ ഗൗഡ. 

കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറുമായി ഗൗഡ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ടുകളുണ്ട്. മൈസൂരിൽ മുൻ രാജകുടുംബാംഗം യദുവീർ വോഡയാർക്കെതിരെ സദാനന്ദ ഗൗഡ കോൺഗ്രസിന്റെ സ്ഥാനാർഥിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ

ദക്ഷിണ കന്നഡയിൽ നിന്നുള്ള ബിജെപിയുടെ പ്രമുഖനായ നേതാവാണ് സദാനന്ദ ഗൗഡ. നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ്, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
 

Share this story