മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ കോൺഗ്രസിൽ നിന്നും രാജിവെച്ചു

ashok

മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ പാർട്ടിയിൽ നിന്നും രാജിവെച്ചു. അദ്ദേഹം ബിജെപിയിൽ ചേർന്നേക്കുമെന്നാണ് അഭ്യൂഹം. രാജ്യസഭയിലേക്ക് ബിജെപി ചവാന് സീറ്റ് നൽകുമെന്നാണ് സൂചന. മുതിർന്ന നേതാവ് മിലിന്ദ് ഡിയോറ കഴിഞ്ഞ മാസം കോൺഗ്രസിൽ നിന്ന് രാജിവെച്ച് ശിവസേനയിലെ ഷിൻഡെ വിഭാഗത്തിനൊപ്പം ചേർന്നിരുന്നു

മഹാരാഷ്ട്രയിലെ മുൻ  പിസിസി അധ്യക്ഷൻ കൂടിയാണ് അശോക് ചവാൻ. ഏറെക്കാലമായി ചവാൻ ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹമുയരുന്നുണ്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇതുസംബന്ധിച്ച സൂചനകളും നൽകിയിരുന്നു

കോൺഗ്രസിലെ പല നേതാക്കളും പാർട്ടിക്കുള്ളിൽ ശ്വാസം മുട്ടുകയാണെന്ന് ഫഡ്‌നാവിസ് പറഞ്ഞിരുന്നു. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ വരാനിരിക്കെ കോൺഗ്രസിന് തിരിച്ചടിയാണ് അശോക് ചവാന്റെ രാജി.
 

Share this story