മുൻ മന്ത്രിയും മുതിർന്ന നേതാവുമായ സെങ്കോട്ടയ്യൻ ഇന്ന് വിജയ്‌യുടെ ടിവികെയിൽ ചേരും

sengottayyan

തമിഴ്‌നാട്ടിൽ എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയ മുതിർന്ന നേതാവ് കെഎ സെങ്കോട്ടയ്യൻ ഇന്ന് ടിവികെയിൽ ചേരും. രാവിലെ പത്ത് മണിക്ക് ചെന്നൈയിലെ ടിവികെ ഓഫീസിൽ എത്തി അംഗത്വം സ്വീകരിക്കും. വിജയ് ഓഫീസിൽ സെങ്കോട്ടയ്യനെ സ്വീകരിക്കും

ഇന്നലെ വിജയ് സെങ്കോട്ടയ്യനുമായി രണ്ട് മണിക്കൂർ കൂടിക്കാഴ്ച നടത്തിയിരുന്നു. ടിവികെയുടെ സംഘടനാ സെക്രട്ടറി സ്ഥാനവും കോർ കമ്മിറ്റി കോർഡിനേറ്റർ സ്ഥാനവും സെങ്കോട്ടയ്യന് ലഭിക്കുമെന്നാണ് അറിയുന്നത്. 9 തവണ എംഎൽഎ ആയിട്ടുള്ള സെങ്കോട്ടയ്യൻ ജയലളിത, എടപ്പാടി പളനിസ്വാമി മന്ത്രിസഭകളിൽ അംഗമായിരുന്നു

സെങ്കോട്ടയ്യനെ പാർട്ടിയിൽ എത്തിക്കാൻ ഡിഎംകെയും ശ്രമിച്ചിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദേശപ്രകാരം ദേവസ്വം മന്ത്രി ശേഖർ ബാബു സെങ്കോട്ടയ്യനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
 

Tags

Share this story