തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം ഡിഎംകെയിൽ ചേർന്നു; വൻ സ്വീകരണമൊരുക്കി സ്റ്റാലിൻ

paneerselvam

തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ പാർട്ടി കോ ഓർഡിനേറ്ററുമായിരുന്ന ഒ പനീർശെൽവം ഡിഎംകെയിൽ ചേർന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിനെ സന്ദർശിച്ച ശേഷമാണ് പനീർശെൽവം ഡിഎംകെ അംഗത്വം സ്വീകരിച്ചത്. സ്റ്റാലിന്റെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് പനീർശെൽവത്തിന് ഒരുക്കിയത്

എഐഎഡിഎംകെയുമായി ഏറെക്കാലമായി അകൽച്ചയിലാണ് പനീർശെൽവം. പാർട്ടിയിൽ എടപ്പാടി പളനിസ്വാമി പിടി മുറുക്കിയതോടെയാണ് പനീർശെൽവം ഇടഞ്ഞത്. ജയലളിതയുടെ മരണശേഷം പലരും നിർബന്ധിച്ചാണ് തന്നെ മുഖ്യമന്ത്രിയാക്കിയത്. അതിന് ശേഷം അപമാനിച്ച് ആ സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്നും പനീർശെൽവം പറഞ്ഞിരുന്നു

അടുത്തിടെ അദ്ദേഹം മറ്റൊരു പാർട്ടിക്ക് നേതൃത്വം നൽകി എൻഡിഎയുമായി സഹകരിച്ചിരുന്നു. പിന്നീട് എൻഡിഎ മുന്നണിയും വിട്ടു. കഴിഞ്ഞ ദിവസം സ്റ്റാലിനുമായി പനീർശെൽവവും മകനും ചർച്ച നടത്തിയിരുന്നു.
 

Tags

Share this story