ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്ന് മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറ

കോൺഗ്രസ് വിട്ടത്തിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്ന് മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറ. കാവി പതാക സമ്മാനിച്ചാണ് ഏകനാഥ് ഷിൻഡെ ദിയോറയെ സ്വീകരിച്ചത്. മുൻ കോൺഗ്രസ് നേതാവിനെ ഇരുകയ്യും നീട്ടി ശിവസേനയിലേക്ക് സ്വാഗതം ചെയ്യുമെന്ന് നേരത്തെ ഷിൻഡെ പറഞ്ഞിരുന്നു. മിലിന്ദ് ദിയോറയുടെ രാജിയ്ക്ക് പിന്നാലെയായിരുന്നു ഈ പ്രതികരണം. മിലിന്ദ് ശിവസേനയിലേക്ക് വരുന്ന വാർത്തകൾ താൻ കേട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

രാവിലെയാണ് 55 വർഷം നീണ്ട കോൺഗ്രസുമൊത്തുള്ള യാത്ര അവസാനിപ്പിക്കുന്നതായി ദിയോറ അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

Share this story