ആന്ധ്രാപ്രദേശിൽ കുളത്തിൽ കുളിക്കാനിറങ്ങിയ നാല് കുട്ടികളെ കാണാതായി; മുങ്ങിമരിച്ചതായി സംശയം

Madh

ഒംഗോൾ: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലുണ്ടായ ദാരുണമായ സംഭവത്തിൽ, ഒംഗോളിന് സമീപമുള്ള ചെരുവുകൊമ്മു പാലെം ഗ്രാമത്തിലെ കുളത്തിൽ കുളിക്കാനിറങ്ങിയ നാല് കുട്ടികളെ കാണാതായി. കുട്ടികൾ മുങ്ങിമരിച്ചതായാണ് പ്രാദേശിക അധികൃതർ സംശയിക്കുന്നത്.

​വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികൾ പെട്ടെന്ന് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് വിവരം. വിവരമറിഞ്ഞ് പോലീസും നാട്ടുകാരും ഫയർഫോഴ്‌സും സ്ഥലത്തെത്തി വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കാണാതായ കുട്ടികളെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.

Tags

Share this story