നാല് ദിവസം, മൂന്ന് രാജ്യങ്ങൾ; പ്രധാനമന്ത്രി വിദേശ സന്ദർശനത്തിനായി യാത്ര തിരിച്ചു

modi

മൂന്ന് രാജ്യങ്ങളിലേക്ക് നാല് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചു. ജോർദാനിലേക്കാണ് മോദി ആദ്യം പോകുന്നത്. രാവിലെ പത്ത് മണിയോടെയാണ് മോദി ജോർദാനിലേക്ക് പുറപ്പെട്ടത്. ജോർദാൻ കൂടാതെ എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളും മോദി സന്ദർശിക്കുന്നുണ്ട്. 

ജോർദാനിലെത്തുന്ന മോദി അബ്ദുള്ള രണ്ടാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ജോർദാനും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75ാം വർഷത്തിലാണ് മോദിയുടെ യാത്ര എന്നതാണ് ശ്രദ്ധേയം. നാളെ രാവിലെ ഇന്ത്യയിലെയും ജോർദാനിലെയും വ്യവസായികളുടെ യോഗത്തിൽ മോദി പങ്കെടുക്കും. പിന്നീട് മോദി പെട്രയിലേക്ക് പോകും.

 ഇതിന് ശേഷം എത്യോപ്യയിലേക്ക് പോകുന്ന മോദി പ്രധാനമന്ത്രി അബി അഹമ്മദലിയുമായി ചർച്ച നടത്തും. തുടർന്ന് ഒമാൻ സന്ദർശിക്കുന്ന മോദി സുൽത്താൻ ഹൈതം ബിൻ താരിക്കിനെ കാണും. ഇന്ത്യ-ഒമാൻ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ എഴുപതാം വാർഷികത്തിലാണ് മോദിയുടെ രണ്ടാം ഒമാൻ യാത്ര
 

Tags

Share this story