പശ്ചിമ സിക്കിമിൽ മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു; മൂന്ന് പേരെ കാണാതായി
Sep 12, 2025, 10:51 IST

പശ്ചിമ സിക്കിമിലെ യാങ്താങ് നിയോജകമണ്ഡലത്തിലെ അപ്പർ റിംബിയിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നാല് പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം.
മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരുക്കേറ്റ രണ്ട് സ്ത്രീകളെ പോലീസും എസ്എസ്ബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയതായി എസ് പി ഗെയ്സിങ് ഷെറിംഗ് ഷെർപ പറഞ്ഞു
വെള്ളപ്പൊക്കത്തിൽ മുങ്ങിയ സ്ഥലത്തുനിന്നും ഹ്യൂം നദിക്ക് കുറുകെ രക്ഷാപ്രവർത്തകർ താത്കാലിക മരപാലം നിർമിച്ചാണ് കുടുങ്ങിപ്പോയവരെ പുറത്തെത്തിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണ്.