ഉത്തർപ്രദേശിൽ വാൻ മരത്തിലിടിച്ച് നാല് വിദ്യാർഥികൾ മരിച്ചു; ആറ് പേർക്ക് പരുക്ക്

van

ഉത്തർപ്രദേശിൽ വാൻ മരത്തിലിടിച്ച് നാല് വിദ്യാർഥികൾക്ക് മരിച്ചു. ആറ് പേർക്ക് അപകടത്തിൽ പരുക്കേറ്റു. സംസ്ഥാന ബോർഡ് പരീക്ഷ എഴുതാൻ പോകുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ഷാജഹാൻപൂരിലെ ജരാവാവ് ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്.  ജയ്തിപൂരിലെ സ്‌കൂളിലേക്ക് കാറിൽ പോവുകയായിരുന്നു വിദ്യാർഥികൾ. ഇതിനിടെ വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നുവെന്ന് അഡീഷണൽ എസ്പി (സിറ്റി) സഞ്ജയ് കുമാർ പറഞ്ഞു.

അനുരപ് ഖുശ്വാഹ (15), അനുരാഗ് ശ്രീവാസ്തവ (14), പ്രതിഷ്ഠ മിശ്ര (15) എന്നിവർ സംഭവസ്ഥലത്തും മോഹിനി മൗര്യ (16) ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റ ആറ് പേർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Share this story