യുപിയിൽ നാല് വയസുകാരനെ രണ്ടാനമ്മയും പിതാവും ചേർന്ന് ബെൽറ്റ് കൊണ്ട് അടിച്ചും, പൊള്ളിച്ചും കൊലപ്പെടുത്തി

police

ഉത്തർപ്രദേശിലെ ഉന്നാവോയിൽ നാല് വയസുകാരനെ രണ്ടാനമ്മയും പിതാവും ചേർന്ന് കൊലപ്പെടുത്തി. മാർച്ച് 12ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തായത്. പിതാവ് ഭീഷ്മയെയും, രണ്ടാനമ്മ രാഗിണിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്

ഭീഷ്മ ഖർബന്ദ(36), ഭാര്യ രാഗിണി എന്നിവരാണ് പിടിയിലായത്. കുട്ടിയുടെ അമ്മൂമ്മ നൽകിയ പരാതിയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നാല് വയസുകാരൻ അർണവിന്റെ മരണവിവരം ഭീഷ്മ തന്നെയാണ് അമ്മൂമ്മയായ സുധയെ അറിയിച്ചത്. വീട്ടിലെത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം വരാന്തയിൽ കിടക്കുന്ന നിലയിലായിരുന്നു

ശരീരമാസകലം പരുക്കേറ്റ അടയാളങ്ങളും ചതവുകളും കണ്ടെത്തി. കാലുകളിൽ പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ചൂൽ, വൈപ്പർ, കത്തി, സ്‌കൈയിൽ, ബെൽറ്റ് എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

Tags

Share this story