സ്വാതന്ത്ര്യ സമര സേനാനിയും സിപിഐയുടെ മുതിർന്ന നേതാവുമായ ആർ നല്ലകണ്ണ് അന്തരിച്ചു

nallakannu

മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 101 വയസായിരുന്നു. 1992 മുതൽ 2007 വരെ അദ്ദേഹം സിപിഐ തമിഴ്‌നാട് സംസ്ഥന സെക്രട്ടറിയായിരുന്നു. 

നിരവധി കർഷക പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തിരുന്ന നല്ലകണ്ണ് ജാതി വിവേചനത്തിനെതിരായ സമരങ്ങൾക്കും നേതൃത്വം നൽകി. ഈ മാസം ഒന്ന് മുതൽ അദ്ദേഹം ആശുപത്രിയിലായിരുന്നു 

15ാം വയസിലാണ് സിപിഐ അംഗമായത്. പാർട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. തൂത്തുക്കുടിയിലെ ശ്രീവൈകുണ്ഠപുരത്താണ് ജനനം. ജനകീയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് പലതവണ ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്.
 

Tags

Share this story