ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്ത്യയിലെത്തി; റിപബ്ലിക് ദിനത്തിൽ മുഖ്യാതിഥി

macron
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്ത്യയിലെത്തി. റിപബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായാണ് ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. രാജസ്ഥാനിലെ ജയ്പൂരിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ മക്രോണിനെ സ്വീകരിച്ചു. മക്രോൺ രാജസ്ഥാനിലെ ആമ്പർ ഫോർട്ടും ജന്തർ മന്തറും സന്ദർശിക്കും. വൈകുന്നേരം ആറിന് ജയ്പൂരിൽ നരേന്ദ്രമോദിക്കൊപ്പം റോഡ് ഷോയിലും മക്രോൺ പങ്കെടുക്കും. ഇതിന് ശേഷം മക്രോൺ ഡൽഹിക്ക് തിരിക്കും. നാളെ രാഷ്ട്രപതി ഭവനിലെ പ്രത്യേക വിരുന്നിലും അദ്ദേഹം പങ്കെടുക്കും.
 

Share this story