ഡൽഹി നിസാമുദ്ദീൻ ദർഗ സന്ദർശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ

macron

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഡൽഹിയിലെ നിസാമുദ്ദീൻ ദർഗയിലെത്തി. കർത്തവ്യ പഥിലെ റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് മാക്രോൺ ദർഗയിലെത്തിയത്. മക്രോണിനൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഉണ്ടായിരുന്നു.

ഇന്നലെ രാത്രി 9:45 ഓടെ ദർഗയിലെത്തിയ മാക്രോൺ അരമണിക്കൂറോളം അവിടെ ചെലവഴിച്ചു. ഖവാലി സംഗീതവും അദ്ദേഹം ആസ്വദിച്ചു. കഴിഞ്ഞ ദിവസമാണ് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ മക്രോൺ ഇന്ത്യയിലെത്തിയത്. രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമു സംഘടിപ്പിച്ച വിരുന്നിലും മക്രോൺ പങ്കെടുത്തു.

Share this story