അയോധ്യയിലെ രാം ലല്ല വിഗ്രഹത്തിന്റെ പൂർണ ചിത്രം പുറത്ത്; കൈയിൽ സ്വർണ അമ്പും വില്ലും

ram

അയോധ്യയിൽ ഈ മാസം 22ന് പ്രാണപ്രതിഷ്ഠ നടത്തുന്ന ശ്രീരാമ വിഗ്രഹത്തിന്റെ പൂർണചിത്രം പുറത്ത്. രാം ലല്ല വിഗ്രഹത്തിന്റെ ചിത്രമാണ് പുറത്തുവന്നത്. ശ്രീരാമന്റെ അഞ്ച് വയസ്സുള്ള രൂപമായാണ് വിഗ്രഹത്തിന്റെ രൂപകൽപ്പന. മൈസൂരു സ്വദേശി അരുൺ യോഗിരാജാണ് രാംലല്ല വിഗ്രഹത്തിന്റെ ശിൽപി. 

ഇന്നാണ് വിഗ്രഹം ഗർഭഗ്രഹത്തിൽ സ്ഥാപിച്ചത്. സ്വർണ അമ്പും വില്ലും പിടിച്ചുനിൽക്കുന്ന ഭാവത്തിലാണ് വിഗ്രഹം. ഗർഭഗ്രഹത്തിൽ സ്ഥാപിക്കുന്നതിന് മുമ്പുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കണ്ണുകൾ തുണി കൊണ്ട് കെട്ടിയ ശേഷമാണ് ഗർഭഗ്രഹത്തിൽ വിഗ്രഹം സ്ഥാപിച്ചത്. പ്രതിഷ്ഠാ പൂജകൾക്ക് ശേഷം ഈ കെട്ടഴിക്കും.
 

Share this story