ഗുണ്ടാ നേതാവ് അതിഖ് അഹമ്മദിനെ യുപി പോലീസ് കസ്റ്റഡിയിൽ വാങ്ങും; കനത്ത സുരക്ഷ ഒരുക്കി പ്രയാഗ്‌രാജിലെത്തിക്കും

Local

ഗുണ്ടാ നേതാവില്‍ നിന്നു രാഷ്ടീയക്കാരനായിമാറിയ അതിഖ് അഹമ്മദിനെ ഗുജറാത്ത്  അഹമ്മദാബാദിലെ സബർമതി ജയിലിൽ നിന്ന് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലേക്ക് മാറ്റും.  ഉത്തർപ്രദേശ് പോലീസിന്റെ ഒരു സംഘം അതിഖ് അഹമ്മദിനെ പ്രയാഗ്‌രാജിലേക്ക് കൊണ്ടുപോകും. അതിഖ് അഹമ്മദ്  പ്രതിയായ തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കുന്നതിന് വേണ്ടിയാണിത്. 

ഉത്തർപ്രദേശ് കോടതിയുടെ ഉത്തരവ് പ്രകാരം 2018ലെ തട്ടിക്കൊണ്ടുപോകൽ കേസിൽ മാർച്ച് 28ന് വിധി പറയുകയാണ്.  അതിഖ് അഹമ്മദ് ഉൾപ്പെടെ കേസിലെ എല്ലാ പ്രതികളെയും അന്ന് കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്.  അതിഖ് അഹമ്മദിനെ പ്രയാഗ്‌രാജിലേക്ക് കൊണ്ടുപോകാൻ യുപി പോലീസ് ഞായറാഴ്ച രാവിലെ അഹമ്മദാബാദിലെത്തി. മധ്യപ്രദേശിലെ ശിവപുരിയിലൂടെയും ഉത്തർപ്രദേശിലെ ഝാൻസിയിലൂടെയും കടന്നുപോകാൻ സാധ്യതയുള്ളതിനാൽ അതിഖ് അഹമ്മദിനെ കൊണ്ടുപോകുന്നതിനുള്ള വിശദമായ പദ്ധതി പോലീസ് തയ്യാറാക്കിയിട്ടുണ്ട്.


 

Share this story