ഗുണ്ടാ ഭീകരവാദ ഫണ്ടിംഗ്; എട്ട് സംസ്ഥാനങ്ങളിലെ എഴുപതോളം ഇടങ്ങളിൽ എൻഐഎ റെയ്ഡ്

nia

ഗുണ്ടാ ഭീകരവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട് എട്ട് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് പുരോഗമിക്കുന്നു. എഴുപതോളം ഇടങ്ങളിൽ റെയ്ഡ് നടക്കുകയാണെന്നാണ് വിവരം. ചില രേഖകളുടെ അടിസ്ഥാനത്തിലും പാകിസ്ഥാനിൽ നിന്ന് ലഭിച്ച ചില ഇലക്ട്രോണിക് തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലുമാണ് രാജ്യത്തെ ചില ഗുണ്ടാസംഘങ്ങളെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു എന്ന് ബോധ്യപ്പെട്ടത്. 

രാജസ്ഥാനും മധ്യപ്രദേശും അടക്കമുള്ള സ്ഥലങ്ങളിൽ നടത്തിയിരിക്കുന്ന ചില കൊലപാതകങ്ങൾ ഉൾപ്പെടെ ഇത്തരത്തിലുള്ള ഗുണ്ടാസംഘങ്ങളാണ് ഭീകരവാദ സംഘടനകൾക്ക് വേണ്ടി നടത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ശേഖരിച്ച തെളിവുകൾ പ്രകാരം ഏതാണ്ട് പന്ത്രണ്ടോളം പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിശോധനയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവരുടേത് കൂടാതെ സംശയത്തിന്റെ നിഴലിലുള്ള ആളുകളുടെ സ്ഥലങ്ങളിലും അവരുടെ ഓഫീസുകൾ അടക്കമുള്ള സ്ഥാപനങ്ങളിലും ഒക്കെ പരിശോധന നടത്തുന്നുണ്ട്.

Share this story