ഡൽഹിയിൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം; ആ​റു പേ​ർ​ക്ക് പ​രി​ക്ക്

Delhi

ന്യൂഡൽഹി: ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രു വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ആ​റ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

വ​ട​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ മു​കു​ന്ദ്പൂ​രി​ലാ​ണ് സം​ഭ​വം. അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ആ​ളു​ക​ള്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

"സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തെ​ത്തു​ട​ര്‍​ന്ന് ഏ​ക​ദേ​ശം 250 ച​തു​ര​ശ്ര യാ​ര്‍​ഡ് വി​സ്തീ​ര്‍​ണ​മു​ള്ള ഒ​രു നി​ല വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്'.-​പോ​ലീ​സ് പ​റ​ഞ്ഞു.

അ​പ​ക​ട​കാ​ര​ണം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രു​ടെ അ​വ​സ്ഥ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

Tags

Share this story