ലുധിയാനയിലെ ഫാക്ടറിയിൽ വാതക ചോർച്ച; ഒമ്പത് മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
Apr 30, 2023, 11:19 IST

പഞ്ചാബ് ലുധിയാനയിലെ ഫാക്ടറിയിൽ വാതകം ചോർന്ന് ഒമ്പതു പേർ മരിച്ചു. നിരവധി പേർ ഫാക്ടറിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. ലുധിയാനയിലെ ഷേർപൂർ ചൗകിൽ ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം.
ഗോയൽ മിൽക് പ്ലാന്റിലെ ശീതീകരണിയിൽ നിന്നാണ് ഗ്യാസ് ചോർച്ച അനുഭവപ്പെട്ടത്. ഇതോടെ പ്രദേശത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഗ്യാസ് ചോർന്നതോടെ ഫാക്ടറിക്ക് 300 മീറ്റർ ചുറ്റളവിലുള്ളവർക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടു. ദേശീയദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.