ഗൗതം ഗംഭീർ രാഷ്ട്രീയം വിടുന്നു; ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സജീവമാകുമെന്ന് താരം

gambhir

മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ രാഷ്ട്രീയം വിടുന്നു. രാഷ്ട്രീയ ചുമതലകളിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗംഭീർ ബിജെപി അധ്യക്ഷൻ ജെപി നഡ്ഡക്ക് കത്തയച്ചു. ജനങ്ങളെ സേവിക്കാൻ അവസരം നൽകിയതിന് നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ഗംഭീർ നന്ദി അറിയിച്ചു

ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗംഭീർ മത്സരിച്ചേക്കില്ല. 2019ൽ ഏഴ് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഈസ്റ്റ് ഡൽഹിയിൽ നിന്നാണ് ഗംഭീർ തെരഞ്ഞെടുക്കപ്പെട്ടത്

കോൺഗ്രസ്-ആം ആദ്മി പാർട്ടി സഹകരണം ഉറപ്പായതോടെ മത്സരം കടുക്കുമെന്ന നിലപാടിലാണ് ബിജെപി. ഇതേ തുടർന്ന് ഗംഭീർ അടക്കമുള്ള ചില സിറ്റിംഗ് എംപിമാരെ മത്സരിപ്പിക്കില്ലെന്ന് അഭ്യൂഹമുയർന്നിരുന്നു. ഇതിനിടെയാണ് ഗംഭീറിന്റെ പ്രഖ്യാപനം
 

Share this story