പ്രശ്‌നപരിഹാരത്തിന് യോഗം ചേരാനിരിക്കെ സച്ചിന്റെ ആവശ്യങ്ങൾ തള്ളി ഗെഹ്ലോട്ട്
May 26, 2023, 10:18 IST

രാജസ്ഥാൻ കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നം ചർച്ച ചെയ്യാനായി ഹൈക്കമാൻഡിന്റെ യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെയും സച്ചിൻ പൈലറ്റിനെയും ഡൽഹിക്ക് വിളിപ്പിച്ചു. ഉച്ചയ്ക്ക് ശേഷമാകും ചർച്ച. അഴിമതിയോടുള്ള ഗെഹ്ലോട്ട് സർക്കാരിന്റെ നിലപാട് പുനഃപരിശോധിക്കണമെന്നും രാജസ്ഥാൻ പി എസ് സി പിരിച്ചുവിടണമെന്നുമുള്ള ആവശ്യങ്ങൾ സച്ചിൻ മുന്നോട്ടുവെച്ചിരുന്നു
അതേസമയം യോഗം നടക്കാനിരിക്കെ സച്ചിന്റെ ആവശ്യം തള്ളി ഗെഹ്ലോട്ട് രംഗത്തുവന്നു. പി എസ് സി ചോദ്യപേപ്പർ ചോർച്ചയിൽ നഷ്ടപരിഹാരം നൽകണമെന്ന നിലപാട് പരിഹാസ്യമെന്ന് ഗെഹ്ലോട്ട് പറഞ്ഞു. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത വിഷയമാണ് ചിലർ വിവാദമാക്കുന്നത്. ചോദ്യ പേപ്പർ ചോർച്ചയിൽ വേണ്ട നിയമനടപടി എടുത്തിട്ടുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു.