ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി ഗെഹ്ലോട്ട്; സുപ്രീം കോടതി ഇടപെടണം

gehlot

ജന്തർമന്തറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ ആവശ്യമാണ്. സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് കോടതി ഉത്തരവിടുമെന്ന് പ്രതീക്ഷിക്കുന്നു. ഗുസ്തി താരങ്ങളോട് ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും ഗെഹ്ലോട്ട് വിമർശിച്ചു

നേരത്തെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സമരത്തിന് പിന്തുണയുമായി രംഗത്തുവന്നിരുന്നു. രാജ്യത്തിന്റെ അഭിമാനമാണ് കായിക താരങ്ങൾ. കുറ്റം ചെയ്തവരെ രാഷ്ട്രീയം നോക്കാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മമത പറഞ്ഞു. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരായ ലൈംഗികാതിക്രമ പരാതികളിൽ നടപടി ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങൾ ആറ് ദിവസമായി സമരം തുടരുന്നത്.
 

Share this story