കൊവിഡ് പോസിറ്റീവ് സാമ്പിളുകളുടെ ജനിതക പരിശോധന കർശനമായി നടത്തണം; കേന്ദ്രം

PM

ന്യൂഡൽഹി: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നീരിക്ഷണവും പരിശോധനയും ശക്തമാക്കാനൊരുങ്ങി കേന്ദ്രം. പോസിറ്റീവ് സാമ്പിളുകളുടെ ജനിതക പരിശോധന കർശനമായി നടത്തണമെന്നും ഇന്നു ചേർന്ന യോഗത്തിൽ തീരുമാനമായി.

നിലവിലെ കൊവിഡ് സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിപ്പിച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി മുൻസുഖ് മാണ്ഡവ്യ, കേന്ദ്ര ആരോഗ്യ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ആശുപത്രികൾ സജ്ജമാക്കാനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

നാലു മാസത്തിനിടെ ഏറ്റവും ഉയർന്ന കൊവിഡ് കേസുകളാണ് ഇന്ത്യയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത്. 1134 പേർക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 7026 പേർക്ക് രോഗബാധയുള്ളതായി കണ്ടെത്തി. ഇതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.09 ആയി ഉയർന്നു. നിലവിൽ 5 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ആകെ കൊവിഡ് മരണം 530813 ആയി ഉയർന്നിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്കിലും വർധനയുണ്ടായിട്ടുണ്ട്.

Share this story