ഗോ ബാക്ക് മോദി: തമിഴ്‌നാട്ടിൽ മോദി എത്തുന്നതിനെതിരെ ദ്രാവിഡ സംഘടനകളുടെ പ്രതിഷേധം

go

തമിഴ്‌നാട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം. കോൺഗ്രസിന്റെയും വിവിധ ദ്രാവിഡ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പ്രതിഷേധം. ഗോ ബാക്ക് മോഡി ഹാഷ് ടാഗിൽ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാകുകയാണ്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയാണ് കോൺഗ്രസിന്റെ പ്രതിഷേധം

ഡിഎംകെയുടെ മാതൃസംഘടനയായ ദ്രാവിഡർ കഴികവും പ്രതിഷേധിക്കുന്നുണ്ട്. കറുത്ത കുപ്പായം ധരിച്ചും കരിങ്കൊടിയേന്തിയുമാണ് പ്രതിഷേധം നടക്കുന്നത്. അതേസമയം മൂന്ന് മണിയോടെ പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തിലെ നവീകരിച്ച ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 1260 കോടി രൂപ ചെലവിലാണ് ടെർമിനലിന്റെ ആദ്യഘട്ട നവീകരണം പൂർത്തിയാക്കിയത്.
 

Share this story