തന്നെ ദൈവം അയച്ചത്; താൻ ചെയ്യുന്നത് ദൈവം നടപ്പാക്കാൻ ആഗ്രഹിക്കുന്നത്: നരേന്ദ്രമോദി

Rafi Modi

തന്റെ ജനനം ജൈവികമായ ഒന്നല്ല, തന്നെ ദൈവം അയച്ചതാണെന്ന് സ്വയം അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ഊർജത്തിന്റെ കേന്ദ്രം എന്താണെന്ന ചോദ്യത്തോടാണ് പ്രതികരണം. അമ്മ ജീവിച്ചിരിക്കുന്നത് വരെ ഒരു പക്ഷേ എന്റെ ജനനം ഒരു ജൈവികമായ ഒന്നാണെന്ന ധാരണ എനിക്കുണ്ടായിരന്നു. അവരുടെ വിയോഗത്തിന് ശേഷം എല്ലാ അനുഭവങ്ങളും നോക്കുമ്പോൾ എന്നെ ദൈവം അയച്ചതാണെന്ന് മനസ്സിലാക്കുന്നു, എന്നായിരുന്നു മോദിയുടെ മറുപടി

ന്യൂസ് 18 അഭിമുഖത്തിലാണ് മോദിയുടെ അവകാശവാദം. താൻ ഉൾക്കൊള്ളുന്ന തരത്തിലുള്ള ഊർജം ജൈവികമായ ശരീരത്തിൽ നിന്ന് ഉണ്ടാകാൻ കഴിയില്ലെന്നും ചിലത് നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന ദൈവം ഊർജം നൽകി തന്നെ തെരഞ്ഞെടുക്കുകയായിരുന്നു എന്നും മോദി പറഞ്ഞു

ഞാൻ ഒന്നുമല്ല, ദൈവം ചിലത് നടപ്പാക്കാൻ തെരഞ്ഞെടുത്ത ഉപകരണം മാത്രമാണ്. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് ദൈവം നടപ്പാക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. ദൈവത്തെ കാണാൻ സാധിച്ചില്ലെങ്കിൽ 140 കോടി ജനങ്ങളിലേക്ക് നോക്കുകയും അവരെ ആരാധിക്കുകയും ചെയ്യുമെന്നും മോദി പറഞ്ഞു
 

Share this story